വൈശാലി: മൃതദേഹത്തിന്റെ കഴുത്തില്‍ ബീഹാര്‍ പോലീസ് കയര്‍കെട്ടി വലിച്ചിഴച്ചു. ഗംഗയില്‍ ഒഴുകി നടന്ന ജഡം കൊണ്ടുപോകാന്‍ ആംബുലന്‍സില്ലാതെ, ചുമക്കാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ കഴുത്തില്‍ കയര്‍കെട്ടി പൊതു നിരത്തിലൂടെ വലിച്ചിഴക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ രണ്ടു പോലീസുകാരെ സസ്പന്‍ഡു ചെയ്തു.
ഗംഗാതീരത്ത് ജഡം കണ്ട നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. രണ്ടുമണിക്കൂര്‍ കഴിഞ്ഞെത്തിയ പോലീസ്, ജഡം കയര്‍കെട്ടി വലിച്ച് ജീപ്പിനടുത്തേക്കു കൊണ്ടുപോവുകയായിരുന്നു.
അര കിലോമീറ്ററോളം വലിച്ചു. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമടക്കം നൂറിലേറെപേര്‍ കണ്ടുനിന്നെങ്കിലും വിലക്കിയില്ല. പോലീസുകാരുടെ പ്രവൃത്തിയില്‍ വ്യാപകമായ പ്രതിഷേധം പിന്നീട് മാധ്യമങ്ങളിലൂടെ വന്നു.
വൈശാലിയിലെ പോലീസിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മുമ്പും കുപ്രസിദ്ധമായിട്ടുണ്ട്. ജഡം സംസ്‌കരിച്ചുവെന്ന് പറഞ്ഞെങ്കിലും പുഴയിലൊഴുക്കുകയാണുണ്ടായതെന്ന് പിന്നീട് കണ്ടെത്തി.
window.__ventunoplayer = window.__ventunoplayer||[];
window.__ventunoplayer.push({video_key: “ODI1MjA3fHwyMzg1fHwxMTAzfHwxLDIsMQ==”, holder_id: “vt-video-player”, player_type: “vp”, width:”100%”, ratio:”16:9″});
പ്രതികരിക്കാൻ ഇവിടെ എഴുതുക: