വാഷിങ്ടണ്‍: അമേരിക്ക ഇസ്രയേലുമായി ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറൊപ്പിട്ടു. പത്തു വര്‍ഷത്തേക്ക് 3800 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഇസ്രായേലിന് നല്‍കും. വിദേശരാജ്യവുമായി അമേരിക്ക ഏര്‍പ്പെടുന്ന ഏറ്റവും വലിയ സൈനിക കരാറാണിത്.
ഇരുരാജ്യങ്ങളും പത്തു മാസത്തിലേറെയായി കരാര്‍ കാര്യത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു. ഒബാമ സര്‍ക്കാരിന്റെ അവസാന ഘട്ടത്തിലെ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്.
അമേരിക്ക പ്രതിവര്‍ഷം ഇസ്രായേലിന് 60 കോടി ഡോളര്‍ മിസൈല്‍ പ്രതിരോധ ഫണ്ടായി നല്‍കുന്നുണ്ട്. ഇത് പുതിയ കരാര്‍ പ്രകാരം സൈനിക സഹായത്തിന്റെ ഭാഗമാകും. നിലവിലുള്ള യുദ്ധവിമാനത്തിന്റെ പ്രഹരശേഷിയും സാങ്കേതിക വിദ്യയും ഇസ്രായേലിന് വര്‍ധിപ്പിച്ച് നല്‍കും. കരസേനക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും.
പുതിയ കരാര്‍ ഇസ്രായേലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക വഹിക്കും. അപകടകാരികളായ അയല്‍രാജ്യങ്ങളില്‍ നിന്ന് രക്ഷ ഉറപ്പാക്കും, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ചരിത്രപരമാണ് ഈ കരാറെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും വിശേഷിപ്പിച്ചു. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കരാര്‍ വ്യക്തമാക്കുന്നു, നെതന്യാഹു പറഞ്ഞു.
അമേരിക്കന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനോണ്‍ ഇസ്രായേല്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്കബ് നാഗേല്‍ എന്നിവര്‍ ഒപ്പുവച്ചു.
















