സൂറിച്ച്: യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സ്ലോവേനിയയില്‍ നിന്നുള്ള അലക്‌സാണ്ടര്‍ സെഫ്‌റിന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഹോളണ്ടില്‍ നിന്നുള്ള മൈക്കല്‍ വാന്‍ പ്രാഗിനെ പിന്തള്ളിയാണ് സെഫ്‌റിന്റെ ജയം. 13നെതിരെ 42 വോട്ടുകളാണ് സെഫ്‌റിന്‍ നേടിയത്.
യുവേഫ അധ്യക്ഷനായിരുന്ന മിഷേല്‍ പ്ലാറ്റിനി പുറത്തായതിനെത്തുടര്‍ന്നാണ് പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.
















