വണ്ണപ്പുറം: മുള്ളരിങ്ങാട് വെള്ളക്കുത്ത് ഈട്ടിപ്പാലം ജംഗ്ഷനില്‍ സാമൂഹ്യവിരുദ്ധര്‍ പലചരക്ക് കട തീയിട്ട് നശിപ്പിച്ചു. നെടുമാഞ്ചേരി സൗദാമിനിയുടെ ഉടമസ്ഥതയിലുള്ളതാണ് വ്യാപാര സ്ഥാപനം.
ഭര്‍ത്താവില്ലാതെ മൂന്ന് മക്കളുമായി ജീവിക്കുന്ന ഇവരുടെ ഏക വരുമാന മാര്‍ഗ്ഗമാണ് ഈ സ്ഥാപനം. നിരന്തരനായി സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകുന്നതായി വീട്ടമ്മ പറയുന്നു. ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവില്‍ കാളിയാര്‍ പോലീസ് സ്‌റ്റേഷനിലും കോടതിയിലും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് രണ്ട് പേര്‍ സൈക്കിളിലെത്തി കയ്യില്‍ കരുതിയിരുന്ന ഇന്ധനം കുപ്പിയില്‍ നിന്നും കടയിലേക്ക് ഒഴിച്ചത്. തുടര്‍ന്ന് കത്തിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി യില്‍ പതിഞ്ഞിട്ടുമൊണ്ട്. ഇതിന് മുന്‍പും കടയ്‌ക്ക് നേരെ ആക്രമണം ഉണ്ടാകുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയ്‌ക്ക് മോഷണകേസുമായി ബന്ധപ്പെട്ട് വീട്ടമ്മയോട് മുന്‍വൈരാഗ്യം ഉള്ളതായാണ് വിവരം. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇതിന് കാരണമാകുന്നതായി സംശയിക്കുന്നതായി വീട്ടമ്മ പറയുന്നു.
നിരന്തരമായ ആക്രമണത്തെ തുടര്‍ന്ന് കടുത്ത് മാനസിക പ്രശ്‌നത്തിലാണ് വീട്ടമ്മ. കാളിയാര്‍ പോലീസ് സംഭവത്തില്‍ പരിശോധന നടത്തി കേസെടുത്തിട്ടുണ്ട്.
















