തൃശൂര്‍: ഓണാഘോഷത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ബീവറേജ് ഔട്ട് ലെറ്റ് ഉപരോധിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
തിരുവോണ നാളില്‍ ഔട്ട് ലെറ്റുകള്‍ക്ക് അവധി നല്‍കണമെന്ന് തൊഴിലാളികള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹമത് ചെവിക്കൊണ്ടില്ല. ഖജനാവ് നിറക്കാന്‍ തിരുവോണം നാളിലും മദ്യക്കച്ചവടം നടത്തുന്ന മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തെരുവിലിറങ്ങി പിച്ചയെടുക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ഉദയകുമാര്‍ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ്, വൈസ് പ്രസിഡണ്ട് രതീഷ് ചീരാത്ത്, ബിജെപി മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളാഞ്ചേരി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍, ഇ.എം.ചന്ദ്രന്, വിനോദ്, മനീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. മദ്യം വാങ്ങാനെത്തിയവര്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പായസവും നല്കി.
ചാലക്കുടി: ഓണാഘോഷങ്ങളിലെ മദ്യത്തിന്റെ ലഭ്യത കുറക്കുവാന്‍ ഭാരതീയ ജനത യൂവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാലക്കുടി ബീവറേജസ് ഔട്ട്ലെറ്റ് ഉപരോധിച്ചു. തുടര്‍ന്ന് മദ്യം വാങ്ങുവാന്‍ വന്നവര്‍ക്ക് ലഡു വിതരണം ചെയ്തു .ഉപരോധ സമരം ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.കെ.സുനില്‍ അദ്ധ്യഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ടി.വി.പ്രജിത്,ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.യു.ദിനേശന്,ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ്,വിസന്റ് വില്സന്,പി.എസ്.ബ്രൂഷോ,രജ്ജിത്,കിഷോര്‍ കാബളത്ത്,തുടങ്ങിയവര്‍ സംസാരിച്ചു.കെ.ഡിഗംഗാധരന്,ബ്ലെസന്‍ മേനാച്ചേരി,രാജേഷ് വി.ആര്,ശ്രീകുമാര്‍ എസ്,ബിബിന്‍ രജ്ജിത്,പി.എ.ഷമ്മീര്‍,ഹരിദാസ്,ബിനോജ്,രതീഷ്,ബിബിന്‍ രജ്ജിത് തുടങ്ങിയവര്‍ സമരതിന് നേതൃത്വം നല്കി.എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഔട്ട്ലെറ്റ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുന്‍വശത്തിരുന്ന് കുത്തിയിരിപ്പ് സമരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: