ലണ്ടന്‍: ബംഗ്ലാദേശിലെ ഏകദിന പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് നായകന്‍ ഇയാന്‍ മോര്‍ഗനും ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സും പിന്മാറി. സുരക്ഷാ കാരണങ്ങളാലാണ് പിന്മാറ്റം.
ഉപനായകന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ ടീമിനെ നയിക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ബംഗ്ലാദേശില്‍ ഇംഗ്ലണ്ട് കളിക്കുക. വെള്ളിയാഴ്ചയാണ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്.
ജൂലൈയിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്നുള്ള സുരക്ഷാ ഭീഷണിയാണ് പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇക്കാര്യം ഇവര്‍ നേരത്തെ ടീം ഡയറക്റ്റര്‍ ആന്‍ഡ്രൂ സ്‌ട്രോസിനെ അറിയിച്ചിരുന്നു. താരങ്ങളുടെ വികാരം മാനിക്കുന്നുവെന്ന് സ്‌ട്രോസ് പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നൂറു ശതമാനം ഉറപ്പ് നല്‍കിയെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.
















