ന്യൂദല്‍ഹി: മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കര്‍ശന മാനദണ്ഡങ്ങള്‍ കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി പുറപ്പെടുവിച്ചു.
ബ്രാണ്ടി, വിസ്ക്കി, റം, ബിയര്‍, വൈന്‍, വോഡ്ക, ജിന്‍, ഫെനി, ചാരായം എന്നിവ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഉപയോഗിക്കാവുന്നതും ഉപയോഗിക്കാന്‍ പാടില്ലാത്തതുമായ രാസവസ്തുക്കളെ കുറിച്ച് കരട് വിജ്ഞാപനത്തില്‍ പറയുന്നു.
മാനോരാഗികള്ക്ക് നല്കുന്ന മരുന്നുകളുടെ മിശ്രിതം മദ്യത്തില്‍ കലര്‍ത്താന്‍ പാടില്ല. ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ്, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കരുത്. ഗുണനിലവാര സര്‍ട്ടിഫിക്കറ്റുള്ള വെള്ളമേ ഉപയോഗിക്കാവൂ. മദ്യക്കുപ്പിയിലെ ലേബലില്‍ ആല്‍ക്കഹോളിന്റെ അളവും മറ്റു വിശദാംശങ്ങളും വായിക്കാന്‍ കഴിയുന്ന തരത്തില്‍ രേഖപ്പെടുത്തണം.
കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി അംഗീകരിച്ചാല്‍ മദ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പരിശോധിക്കാനും നടപടി സ്വീകരിക്കാനുമുള്ള അനുമതി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്ക് ലഭിക്കും. മദ്യക്കമ്പനികളുടേയും ലഹരി ലോബിയുടേയും അതിശക്തമായ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
സപ്തംബര്‍ 9ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങളെപ്പറ്റി ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും ഉള്‍പ്പെടുത്തിയ ശേഷം ഈവര്‍ഷം അവസാനത്തോടെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
മദ്യത്തില്‍ പാടില്ലാത്തത്
ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ്, ഡയ്സെപാം, പാരാല്‍ഡിഹൈഡ്, മറ്റ് ലഹരിവസ്തുക്കള്‍, പാകമായി എന്നെഴുതിയ ബ്രാണ്ടിയും വിസ്ക്കിയും നിര്‍മ്മിച്ച് ഒരുവര്‍ഷം കഴിേഞ്ഞ വില്‍ക്കാവൂ. റമ്മിന് ഒരുവര്‍ഷ കാലാവധി ബാധകമല്ല. വിസ്ക്കിയിലും ബ്രാണ്ടിയിലും റമ്മിലും ഈഥൈല്‍ ആല്‍ക്കഹോള്‍ 36-50 ശതമാനം മാത്രമേ പാടുള്ളൂ. ഐഎസ് 10500 നിലവാരമുള്ള കുടിവെള്ളം മാത്രമേ മദ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കാനാവൂ.
















