തൃശൂര്‍: ട്രെയിന്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച മധ്യവസയ്കനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പുതുവല്പ്പുരയിടം വീട്ടില്‍ നെല്‍സണ്‍ (53) ആണ് അറസ്റ്റിലായത്. രണ്ടു അത്യാധുനിക മൊബൈല്‍ ഫോണുകളും രണ്ടായിരത്തോളം രൂപയും ഇയാളില്‍ നിന്നു കണ്ടെടുത്തു.റെയില്‍വേ എസ്ഐ ഡാര്വിന് കെ. മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്ലാറ്റ്ഫോം പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് ഇയാള്‍ പോക്കറ്റടിക്കാരനാണെന്ന് തെളിഞ്ഞത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരില്‍ നിന്ന് കവര്‍ന്നതായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍. ഫോണിലെ നമ്പറുകളില്‍ ബന്ധപ്പെട്ടതനുസരിച്ച് ഉടമകള്‍ എത്തി മൊബൈല്‍ ഫോണുകള്‍ തിരിച്ചറിഞ്ഞു. നെല്‍സന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണം-പിടിച്ചു പറി കേസുകളില്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: