ചങ്ങനാേശരി: ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമോതി വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു. നാടിന്റെ ഐക്യത്തിനും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനും ബലിപെരുന്നാളിന്റെ മാഹാത്മ്യം ജീവിതത്തില്‍ വളര്‍ത്തിയെടുക്കുവാനും ദക്ഷിണ കേരള ജമിയത്തുല്‍ ഉലമ കോട്ടയം ജില്ലാ ജനറല്‍സെക്രട്ടറി ഇമാം ഈസല്‍ ഖാസിമി പെരുന്നാള്‍ സന്ദേശത്തില്‍ പരഞ്ഞു. ത്യഗത്തിന്റെയും സഹിഷ്ണതയിലും വിശ്വാസസമൂഹം അടിയുറച്ച് മുന്നോട്ടുപോകുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. പുതൂര്‍പള്ളിയില്‍ നിസ്‌കാരത്തിന് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്യാഗസമ്പൂര്‍ണ്ണമായ ജീവിതം അനുസ്മരിച്ച് ഇസ്‌ലാം മതവിശ്വാസികള്‍ വലിയപെരുന്നാള്‍ ആഘോഷിച്ചു. അതുല്യമായ ഓര്‍മ്മകളാണ് വിശ്വാസ സമൂഹം വലിയ പെരുന്നാളിലൂടെ പങ്കുവെച്ചത്.
ചങ്ങനാശേരി പഴയപള്ളിയില്‍ സിറജുദ്ദീന്‍ അല്‍ഖാസിമിയും കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി ഹിന്ദി-ഉറുദു പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയരായി. പെരുന്നാള്‍ സന്ദേശത്തില്‍ മുസ്‌ലിം സമുദായത്തിനും ഇതര സഹോദര സമുദായങ്ങള്‍ക്കും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
തെങ്ങണാ, വടക്കേക്കര, കറുകച്ചാല്‍, നെടുംകുന്നം തുടങ്ങിയ പള്ളികളിലെല്ലാം ആയിരങ്ങളാണ് ചെറിയ പെരുന്നാളിന് ഒത്തുചേര്‍ന്നത്. വിവിധ തൈക്കാവുകളിലും സ്ത്രീകള്‍ക്കും നമസ്‌ക്കരാത്തിനായി പ്രത്യേക സ്ഥലവും സജ്ജമാക്കിയിരുന്നു. ബലിപെരുന്നാളിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ ഉളുഹിയാ (മൃഗങ്ങളെ ബലിയറുക്കല്‍)യിലും കൂടുതല്‍ പേര്‍ പങ്കെടുത്തു.
ഒറ്റക്കും കൂട്ടായും ഇതിനായി വിശ്വാസികള്‍ നേരത്തെ തന്നെ തയ്യാറെടുത്തിരുന്നു. നമസ്‌ക്കാരശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന് പരസ്പരം ആലിംഗനം ചെയ്ത് സാഹോദര്യങ്ങള്‍ അരക്കിട്ടുറപ്പിച്ചും മണ്‍മറഞ്ഞ ബന്ധുമിത്രധികളുടെ കബറുകളില്‍ സിയാറത്തു ചെയ്തുമാണ് എല്ലാവരും മടങ്ങിയത്.
















