കോഴിക്കോട്: തിബത്തില്‍ ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നത് വംശഹത്യയും തികഞ്ഞ മനുഷ്യാവകാശലംഘനവുമാണെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. ഇന്തോ-തിബത്തന്‍ഫ്രണ്ട്ഷിപ്പ്‌സൊസൈറ്റി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘നിലനില്‍പിനായുള്ള അവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മലബാര്‍ പാലസില്‍ നടത്തുന്ന തിബത്തന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയംഭരണപ്രദേശമായ ചെറിയരാഷ്‌ട്രമായിട്ടുപോലും തിബത്തിനെ ഇല്ലായ്‌മ ചെയുന്നതിനായി ചൈന 5 ലക്ഷം സൈനികരെയാണ് വിന്യസിച്ചത്. തിബത്തന്‍ ജനതക്ക് അഭയം നല്‍കിയത് ഭാരതം മാത്രമാണ്. സ്വന്തം മണ്ണില്‍ ജീവിക്കുവാനുള്ള തിബത്തന്‍ ജനതയുടെ അവകാശ സംരക്ഷണത്തിനായി മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്നും ഡോ.എം.കെ. മുനീര്‍ ആവശ്യപ്പെട്ടു.തിബത്തന്‍ മ്യൂസിയം ഡയരക്ടര്‍ ഫുത്തോ തെയ്ഷി അധ്യക്ഷത വഹിച്ചു. നാട്ടുവൈദ്ന്‍ ഹംസ മടിക്കൈ ഭദ്രദീപം തെളിയിച്ചു. ഡോ.ജയേഷ് (കോഴിക്കോട് മെഡിക്കല്‍ കോളജ്) ഇഖ്ബാല്‍ ഖാന്‍
(പ്രകൃതിചികിത്സ) നാരായണന്‍ മാസ്റ്റര്‍(യൂറിന്‍ തെറാപ്പിസ്റ്റ്) സനൂപ് നരേന്ദ്രന്‍, ഡോ. അനുഷ ഡോ. ഷാജന്‍ ഷാജു, ഡോ. അനുപ് ആനന്ദ് യോഗി, ചാപ്റ്റര്‍ റീജ്യണല്‍ കണ്‍വീനര്‍ ജെ.പി. അര്‍ശ്, എന്നിവര്‍ പ്രസിഗിച്ചു. തൂഷുഫുണ്ടാഷോ, സ്വാഗതം പറഞ്ഞു. തിബത്തന്‍ മെഡിസിന്‍, ആയുര്‍വേദം , അലോപ്പതി ഉള്‍പ്പെട്ട ആരോഗ്യസെമിനാറും ഉണ്ടായിരുന്നു. തിബത്തന്‍ മെഡിക്കല്‍ ക്യാമ്പിന് ഡോ. പാസംഗ് ഡോള്‍മ, ഡോ.ലുണ്ടൂപ് സോര്‍ജി, തിബത്തന്‍ അസ്‌ട്രോളജര്‍ മൊറാം യഷന്‍ നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് മാനാഞ്ചിറ സക്വയറില്‍ മ്യൂസിക് പ്രോഗ്രാം നടക്കും.
















