ഡെറാഡൂണ്‍: കാടിനോ, പരിസ്ഥിതിക്കോ കോട്ടം വരുത്തുന്നതൊന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമല്ല. ഹരിദ്വാര്‍ ഫോറസ്റ്റ് ഡിവിഷനിലേക്ക് ഒരു റോഡ് അനിവാര്യം. കാട്ടിനുള്ളിലെ ഗ്രാമമായ പീലിയിലേക്ക്.
റോഡായാലും മറ്റെന്ത് അടിസ്ഥാന സൗകര്യങ്ങളായാലും ഗ്രാമീണര്‍ക്ക് കാടിനെ ആശ്രയിച്ചേ പറ്റൂ. പക്ഷേ, അസംസ്‌കൃത വസ്തുക്കള്‍ പ്രകൃതിയെ പിണക്കുന്നതായാല്‍ ഗ്രാമമുഖ്യന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം ചേരും.
ഏതായാലും റോഡ് നിര്‍മ്മാണം ഗ്രാമീണര്‍ മുന്‍കൈയെടുത്ത് തുടങ്ങിക്കഴിഞ്ഞു. 900 മീറ്റര്‍ ദൈര്‍ഘ്യത്തില്‍. റോഡ് ടാര്‍ ചെയ്തതല്ല. വഴിവെട്ടിത്തെളിച്ച് നദിയില്‍ നിന്ന് ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ച്. അത് തെറ്റെന്ന് പരിസ്ഥിതി സംരക്ഷകരും ഗ്രാമമുഖ്യനും. അതുകൊണ്ടു തന്നെ റോഡ് പണി ഇനി മുന്നോട്ടു നീക്കുക പ്രയാസം.
എന്നാല്‍, വനസംരക്ഷണ നിയമം ഇതിന് തടസ്സമല്ലെന്നു വാദിക്കുന്നു ഡിഎഫ്ഒ എച്ച്.കെ. സിങ്. കാട്ടിലുള്ളതെന്തും വനവാസികള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
















