കൊയിലാണ്ടി: പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 2016 സപ്തംബര്‍ 11, 14,16,17 തിയ്യതികളില്‍ ആഘോഷിക്കും. 11ന് കാപ്പാട് കടപ്പുറത്ത് തുവ്വപ്പാറയ്‌ക്ക് സമീപം ശില്‍പ്പിയും കലാലയം ശില്പകലാ അധ്യാപകനുമായ ബാലന്‍ താനൂരിന്റെ സാന്നിധ്യത്തില്‍ തീര്‍ക്കുന്ന കൂറ്റന്‍ മണല്‍ശില്പം കലാലയത്തിന്റെ മാനവ മൈത്രീ സന്ദേശം വിളംബരം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് കൈക്കുടന്നയില്‍ കോരിയെടുത്ത നനഞ്ഞ മണ്ണ് ശില്‍പ ഭൂമികയില്‍ നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും. കലാലയം ചിത്രകലാ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രാദേശിക കലാകാരന്മാരും ഈ ശില്പനിര്‍മ്മാണത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മാനവമൈത്രീ പ്രതിജ്ഞയെടുക്കും. 14ന് തിരുവോണ നാളില്‍ കൊടിയേറ്റത്തിന് ശേഷം ക്വിറ്റ് ഇന്ത്യ സമര സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സമ്മാനപ്പൂവരങ്ങ് നറുക്കെടുപ്പ് നടക്കും. ആവണിപ്പൂവരങ്ങ് കലാമേള സപ്തംബര്‍ 16,17തിയ്യതികളില്‍ നടക്കും. 16ന് 10 മണിക്ക് ആവണിപ്പൂവരങ്ങിന്റെ ഔപചാരിക ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വ്വഹിക്കും. കെ. ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജരത്‌നംപിള്ള എന്റോവ്‌മെന്റ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സമ്മാനിക്കും. 17ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രശ്‌സ്ത കഥാകാരന്‍ യു.എ. ഖാദറിന് വേദിയില്‍ വെച്ച് കലാലയത്തിന്റെ ആദരം സമര്‍പ്പിക്കും.
രണ്ട് ദിവസങ്ങളിലായി ചിത്രപ്രദര്‍ശനം സംഘഗാനം, ഭജന, ഭരതനാട്യം, മോഹിനിയാട്ടം, പാശ്ചാത്യനൃത്തം, അമേച്വര്‍ നാടകം, കുരു, കുട്ടികളുടെ നാടകം, കിട്ടപുരാണം തുടങ്ങി 27 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ നടക്കും.
















