കോട്ടയം: ഓണം ആഘോഷിക്കാന്‍ പ്രവാസി മലയാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തിത്തുടങ്ങിയതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. ഗള്‍ഫ് റൂട്ടുകളില്‍ പതിനഞ്ച് ഇരട്ടിയാണ് വര്‍ദ്ധന. കൊള്ളയ്‌ക്ക് എയര്‍ ഇന്ത്യയും ചേര്‍ന്നതോടെ യാത്ര ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് മലയാളികള്‍.
എട്ടുമുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പത്തുദിവസത്തെ അവധി ആരംഭിച്ചിരുന്നു. ഈ സമയം ബലിപെരുന്നാളും ഓണവും ആഘോ ഷിക്കാന്‍ കുടുംബസമേതം നാട്ടില്‍വന്ന് പോകുന്നവര്‍ ഏറെയായതിനാല്‍ ഈ സമയം തിരക്കും കൂടുതലാണ്. അയ്യായിരം രൂപ മുതല്‍ ഏഴായിരം വരെ ഈടാക്കിയിരുന്ന ദുബായ്-കോഴിക്കോട് നിരക്ക് ഒമ്പതാം തീയതി 33000-35000 രൂപയാണ്. കൊച്ചിയിലിറങ്ങിയാല്‍ 2000 രൂപ കുറയും. ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 28000-30000 രൂപയാണ് ചാര്‍ജ്. എന്നാല്‍, രാജ്യത്തെ വേറെ ഏതു വിമാന ത്താവളത്തില്‍ ഇറങ്ങിയാലും ഇതിന്റെ പകുതി പൈസ കൊടു ത്താല്‍ മതി. കള്ളക്കളി ഇതില്‍നിന്നു വ്യക്തം.
7000-8000 രൂപ നിരക്കുള്ള കോഴിക്കോട്-ഒമാന്‍ ചാര്‍ജ് 71,000 മുതല്‍ 80,000 രൂപ വരെയായി വര്‍ദ്ധിച്ചു. അതേ ദിവസം കോഴിക്കോട്-ജിദ്ദ 60,000 രൂപക്ക് മുകളിലാണ് നിരക്ക്. ദുബൈയിലേക്ക് 30,000-35,000 രൂപയും വേണം. എയര്‍ഇന്ത്യ എക്‌സ്പ്രസും സ്വകാര്യ കമ്പനികള്‍ക്കൊപ്പം കൂടിയതാണ് പ്രവാസി കള്‍ക്ക് ഇരുട്ടടിയായത്. ഈ വര്‍ഷം റെക്കോര്‍ഡ് ലാഭമുണ്ടാ ക്കിയിട്ടും ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കാനാണ് കമ്പനികളുടെ ശ്രമം.
















