കോട്ടയം: എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല 2015-16ല്‍ നടത്തിയ ഒന്നാം വര്‍ഷ ബിടെക് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും പാസായ വിദ്യാര്‍ത്ഥികളുടെ വിജയശതമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റ് സര്‍വ്വകലാശാല പ്രസിദ്ധപ്പെടുത്തി. സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ വരുന്ന 152 കോളേജുകളില്‍ 10-ാം സ്ഥാനം കോട്ടയം ജില്ലയിലെ മറ്റക്കരയില്‍ പ്രവര്‍ത്തിക്കുന്ന ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് നേടി. കേരളത്തിലെ മൊത്തം സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളില്‍ 2-ാം സ്ഥാനത്താണ് 84.31 ശതമാനം റിസല്‍ട്ട് നേടിയ ടോംസ് കോളേജ് കോട്ടയം ജില്ലയില്‍നിന്ന് ആദ്യ പത്തുസ്ഥാനങ്ങളില്‍ ഇടംപിടിച്ച ഒരേയൊരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജാണ് ടോംസ്.
















