പള്ളിക്കത്തോട്: അരവിന്ദ വിദ്യാമന്ദിരം സ്‌കൂള്‍ മാതൃസമിതിയുടേയും ക്ഷേമസമിതിയുടേയും ആഭിമുഖ്യത്തില്‍ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോക്ട ര്‍ ഹര്‍ഷവര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെയും പ്രകൃതിയുടെയും ഉത്സവമാണ് ഓണം. ലോകത്തിന് മുഴുവന്‍ സുഖം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നതോടൊപ്പം തന്നാല്‍ കഴിയുന്നത് മറ്റുള്ളവര്‍ക്ക് സേവനം ചെയ്യണം എന്ന ഉത്കടമായ വാഞ്ഛ ഏവരിലും ഉണ്ടാകണം. അരവിന്ദയും തന്നാലാവുന്ന സേവനം ചെയ്യാന്‍ ഈ ഓണക്കാലം വിനിയോഗിക്കുന്നു. അര്‍ഹരായവരെ തെരഞ്ഞെടുത്ത് ഓണക്കിറ്റ് വിതരണം നടത്തുന്നു. ഓണം ആഘോഷിക്കുന്നതോടൊപ്പം എല്ലാവരും ഈ സന്തോഷത്തില്‍ പങ്കാളികളാകാനുള്ള അവസരം ഒരുക്കാന്‍ അരവിന്ദ കുടുംബം ശ്രമിക്കുന്നു.
















