ഇരിങ്ങാലക്കുട: ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തിവന്നിരുന്നവരെ നഗരസഭ ആരോഗ്യവിഭാഗം ഒഴിപ്പിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് സമീപം കാട്ടൂര്‍ റോഡിലെ ഫുട്പാത്തില്‍ ചെരിപ്പ്, കുട എന്നിവ നന്നാക്കുന്നതിനായി ഒരുക്കിയിരുന്ന താല്‍ക്കാലിക ഷെഡ്ഡുകളാണ് ആരോഗ്യവിഭാഗം പൊളിച്ചുനീക്കിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പൊളിച്ചുമാറ്റിയ സാധനങ്ങള്‍ ആരോഗ്യവിഭാഗം സ്ഥലത്ത് നിന്നും നീക്കം ചെയ്തു. നഗരത്തിലെ അനധികൃത കടകള്‍ക്കും കച്ചവടങ്ങള്ക്കുമെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍. രാജന്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കൃഷ്ണന് പി.പി, മധുഗോപന്‍, ഫ്രാങ്കോ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: