ഇരിങ്ങാലക്കുട: തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബസ് സ്റ്റാന്‍ഡില്‍ നിന്നാംരംഭിച്ച പ്രകടനം ഠാണവ് വഴി സ്റ്റന്‍ഡില്‍ സമാപിച്ചു.
മണ്ഡലം സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന് പാറയില്‍, കെ.സി വേണുമാസ്റ്റര്‍, സംസ്ഥാന സമിതി അംഗം എ.ടി നാരായണന് നമ്പൂതിരി, സുനിലന് പീണിക്കല്‍, മനോജ് കല്ലിക്കാട്ട്, സുനില്‍ ഇല്ലിക്കല്‍, ഗിരീഷ്, ബിജു വര്‍ഗീസ്, സുരേഷ് പാട്ടത്തില്‍ തുങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
മാളയില്‍ നടന്ന പ്രതിഷേധയോഗം ന്യൂനപക്ഷ മോര്‍ച്ച ജ.സെക്രട്ടറി ജോസഫ് പടമാടന് ഉദ്ഘാടനം ചെയ്തു.ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കെകെ രാമു,സിഎം സദാശിവന് എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി:ബിജെപി സംസ്ഥാ ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി കൊരട്ടിയില്‍ പ്രതിക്ഷേധ പ്രകടനവും,പ്രതിക്ഷേധ യോഗവും നടത്തി.പൊതുയോഗം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ആര്.അജേഷ് അദ്ധ്യഷത വഹിച്ച യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ.വി.ജയന്,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.സി.സിജു,ഡെന്നി ജോസ് വെളിയത്ത്,ടി.പി.സന്തോഷ്,സി.ആര്.പ്രകാശന്,സാജന് കൂത്താട്ട്.ടി.എന്‍.അശോകന്,സി.ആര്.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
മേലൂര്‍ പഞ്ചായത്തില്‍ നടന്ന പ്രതിക്ഷേധ യോഗത്തില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്.ശിവപ്രസാദ് അദ്ധ്യഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍,ശ്രീജിത് നെല്ലിപറമ്പില്‍,രതീഷ് കീരിപറമ്പില്,ലൈജു മാക്കാട്ടി,പി.ആര്.ദാസന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: