ന്യൂദല്‍ഹി: എല്‍ഇഡി ബള്‍ബുകള്‍ സബ്സിഡി നിരക്കില്‍ നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉന്നത് ജ്യോതി അഫോഡബ്ള്‍ എല്‍ഇഡി ഫോര്‍ ആള് (ഉജാല)പദ്ധതി ഭൂരിഭാഗത്തിനും അറിയില്ലെന്ന് ഓണ്‍ ലൈന്‍ സര്‍വ്വെ റിപ്പോര്‍ട്ട്. പദ്ധതി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലുള്ള അപാകതയാണ് കാരണം.
പതിനഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ രാജ്യത്ത് വിതരണം ചെയ്തു. ജനങ്ങളില്‍ 64 ശതമാനത്തിനും ഉജാല പദ്ധതിയെന്തെന്നോ, ഇവ എവിടെനിന്ന്, എത്ര ബള്‍ബുകള്‍ ലഭിക്കുമെന്നോ , അപേക്ഷിക്കേണ്ടത് എങ്ങനെയെന്നോ അറിയില്ല.
പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതാണെങ്കിലും അതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. പ്രത്യേകിച്ചും ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്ക്. ബള്‍ബുകള്‍ എവിടെ ലഭിക്കുമെന്ന ഉപഭോക്താക്കളുടെ അന്വേഷണം വര്‍ധിച്ചതോടെ പൊതുജന ക്ഷേമത്തിനായുള്ള ‘ലോക്കല്‍ സര്‍ക്കിള്‍’ എന്ന നവ മാധ്യമമാണ് സര്‍വ്വെ നടത്തിയത്. 56 നഗരങ്ങളിലായിരുന്നു സര്‍വ്വെ. ഇലക്ട്രിസിറ്റി ബില്ലുകളാണ് ഉപഭോക്താക്കളുമായി ആശയവിനിമയത്തിന് എസ്ഇബികള് ഉപയോഗിക്കുന്നത്. പക്ഷേ സൗജന്യ എല്ഇഡിയെക്കുറിച്ചറിയിക്കാന് ഈയൊരു സംവിധാനം പോലും മിക്ക എസ്ഇബികളും പ്രയോജനപ്പെടുത്തുന്നില്ല.
ബള്‍ബുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത് 23 ശതമാനം ഉപഭോക്താക്കള്‍ മാത്രം. ഇതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അധികം പേരുടെയും അഭിപ്രായം. സൗജന്യ എല്‍ഇഡി ഏറ്റവും കൂടുല്‍ വിതരണം ചെയ്ത സംസ്ഥാനം ഗുജറാത്താണ്. രണ്ടു കോടി ബള്‍ബുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: