അടൂര്‍ : ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് അടൂര്‍ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിനു മുന്നില്‍ നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി കെഎസ്ആര്‍ടിസി കോര്‍ണറില്‍ സമാപിച്ചു. ജില്ലാസെക്രട്ടറി എം.ജി കൃഷ്ണകുമാര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ശുശീല സന്തോഷ്, സി.ശരത്ത്, യുവ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപന് മിത്രപുരം, ഒബിസി ജില്ലാ ജനറല്‍ സെക്രട്ടറി ബാലജി, എസ്.സി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് രവീന്ദ്രന് മങ്കൂട്ടം, കര്‍ഷക മോര്‍ച്ച മണ്ഡലം സെക്രട്ടറി മോനച്ചന്, അങ്ങാടിക്കല്‍ രവീന്ദ്രകുറുപ്പ്, ബിജെപി മണ്ഡലം സെക്രട്ടറി രൂപേഷ് അടൂര്‍, പൊരിയക്കോട് വിജയകുമാര്‍, ശശീന്ദ്രകുറുപ്പ്, രതീഷ് ആര്, ഒബിസി നി.യോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കിണറുവിള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: