കൊല്ലം: സംസ്ഥാന ഗുസ്തി മത്സരം 9 മുതല്‍ 11 വരെ തെന്മലയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തെന്മല ഗ്രാമപഞ്ചായത്തിന്റെയും ജില്ല ഗുസ്തി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പുരുഷന്മാരുടെയും വനിതകളുടെയും സീനിയര്‍ ഫ്രീ സ്റ്റൈല്‍, ഗ്രീക്കോ റോമന്‍ ഗുസ്തി മത്സരങ്ങള്‍ നടക്കുന്നത്. 9ന് വൈകിട്ട് മൂന്നിന് തെന്മല കെഐപി ഡാം ഗ്രൗണ്ടില്‍ മന്ത്രി കെ.രാജു ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ആര്‍.ശൈലജ അധ്യക്ഷയായിരിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, എസ്.ജയമോഹന്‍, ടി.എസ്.അനീഷ് തുടങ്ങിയവര്‍ സംസാരിക്കും.
11ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ കെ.ബി.ഗണേഷ്‌കുമാര്‍ അധ്യക്ഷനായിരിക്കും. സമ്മേളനം മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം സോമപ്രസാദ് എംപി നിര്‍വഹിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, അനില്‍ അമ്പലക്കര, ആര്‍.സുരേഷ്, ആരിഫബീവി എന്നിവര്‍ സംസാരിക്കും.
















