തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് വേതനം നല്‍കുന്നില്ലെന്ന പരാതിയില്‍ കമ്മീഷന് ജയില്‍ ഡി.ജി.പി. യോട് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. തടവുകാര്‍ക്ക് അര്‍ഹമായ വേതനം സമയബന്ധിതമായി നല്‍കണമെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു.
പാലിയേക്കര ടോള്‍ബൂത്ത് കേന്ദ്രീകരിച്ച് യാത്രക്കാരെ ദ്രോഹിക്കുന്നുവെന്ന് കാട്ടി ടോള്‍ പിരിവിന്റെ ചുമതലയുളള ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറോട് വിസദീകരണം തേടി. സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ക്കും നാഷണല്‍ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി.
വിദ്യാഭ്യാസ വായ്പ അടച്ച് തീര്‍ത്തിട്ടും നിയമാനുസൃത പലിശയിളവ് നല്‍കാത്ത എസ്.ബി.ടി. ചാലക്കുടി ബ്രാഞ്ച് മാനേജര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയില്‍ വിശദീകരണം നല്കാന് ലീഡ് ബാങ്ക് മാനേജര്‍ക്കും എസ്.ബി.ടി. മാനേജര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി.
പൊതു നിരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അനിയന്ത്രിതമായി സ്ഥാപിക്കുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു. മൊത്തം 90 പരാതികളാണ് പരിഗണിച്ചത്. 17 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്റെ അടുത്ത സിറ്റിംഗ് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ സപ്തംബര്‍ 30 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: