തൃശൂര്‍ :മെഡിക്കല്‍ സര്‍വകലാശാല(കെ.യു.എച്ച്. എസ്) കീഴിലുള്ള ഫിസിയോതെറാപ്പി വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫാക്കല്‍റ്റി ഓഫ് പാരമെഡിക്കല്‍ ആന്‍ഡ് അലൈഡ് ഹെല്‍ത്ത് സയന്‍സിനു കീഴില്‍ നല്‍കുന്നതിനെതിരെ ഫിസിയോതെറാപ്പിസ്റ്റുകളും വിദ്യാര്‍ഥികളും രംഗത്ത്.നാലു വര്‍ഷത്തിലധികം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി യഥാര്‍ത്ഥത്തില്‍ പാരാമെഡിക്കല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നും ഇത്തരത്തിലുള്ള കോഴ്സിന് പാരാമെഡിക്കല്‍ വിഭാഗത്തിനു കീഴില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വിദ്യാര്‍ഥികളുടെ വിദേശ തൊഴിലവസരങ്ങളെ ബാധിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഇതിനു മുമ്പ് പി ജി (എം.പി.റ്റി) വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്കിയപ്പോള് പാരാമെഡിക്കല്‍ ഫാക്കല്‍റ്റിയുടെ കീഴിലല്ല നല്‍കിയിട്ടുള്ളതെന്നും ഇപ്പോള്‍ ബി.പി.റ്റി ബിരുദദാരികളുടെ സര്‍ട്ടിഫിക്കറ്റ് പാരാമെഡിക്കല്‍ ഫാക്കല്‍റ്റിയുടെ കീഴില്‍ നല്‍കുന്നത് യൂണിവേഴ്സിറ്റി കാണിക്കുന്ന നീതികേടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫാക്കല്‍റ്റി ഓഫ് ഫിസിയോതെറാപ്പി വിഭാഗത്തിന് കീഴില്‍ ഫാക്കല്‍റ്റി ഓഫ് ഫിസിയോതെറാപ്പി വിഭാഗത്തിന് കീഴില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം. സുധീഷ് ജോര്‍ജ്്, ഡോ.ഗോപകുമാര്‍, ഡോ.അഭിലാഷ് ശ്യാം, ആല്വിന് എല്‍ദോ, അക്ഷയ് ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: