തോണിച്ചാല്‍ : തോണിച്ചാല്‍ അത്തേരിക്കുന്നിലെ അനധികൃത ക്രഷര്‍യൂണിറ്റിനെതിരെ സമരംനടത്തിവന്ന പ്രദേശവാസികളുടെ സമരപന്തലിന് നേരെ പോലീസ് അതിക്രമം. സമരത്തില്‍ പങ്കെടുത്ത വനവാസികള്‍ ഉള്‍പ്പെടെയുളള നാലോളം സ്ത്രീകള്‍ക്കാണ് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടവക ഗ്രാമപഞ്ചായത്തിലെ അത്തേരികുന്നില് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂണിറ്റിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ 2016-17 വര്‍ഷത്തേക്കുളള ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ പഞ്ചായത്ത് രാജ് നിയമത്തിലെ പഴുതുകളുപയോഗിച്ച് വ്യാജരേഖകള്‍ ചമച്ച് കോടതിയില്‍നിന്നും അനുകൂലവിധി സമ്പാദിച്ച് ക്രഷര്‍യൂണിറ്റ് പ്രവര്‍ത്തനം നടത്തുകയാണെന്ന് നാട്ടുകാ ര്‍ പറഞ്ഞു.
അത്തേരിക്കുന്നിലെ വനവാസികോളനികളിലടക്കും പ്രദേശത്തെ നിരവധി വീടുകള്‍ക്ക് ക്രഷറിന്റെ പ്രവര്‍ത്തനം മൂലം കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ പ്രദേശവാസികള്‍ സംഘടിച്ച് ക്രഷര്‍യൂണിറ്റിനെതിരെ സമരംചെയ്തു വരികയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ലോഡുമായി പുറപ്പെട്ട ലോറികള്‍ ക്രഷറിന് സമീപം സമരക്കാര്‍ തടഞ്ഞു. ഈ ലോറികള്‍ മോചിപ്പിക്കാനെത്തിയ പോലീസ്സംഘം സമരക്കാരായ സ്ത്രീകള്‍ക്കുനേരെ ബലപ്രയോഗം നടത്തുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ അത്തേരി കുന്ന് നിവാസികളായ ലീലാസുധാകരന്, ചന്ദ്രികാ ചന്ദ്രന്, അമ്മിണി മാത്യു, അത്തേരികുന്ന് കോളനിയിലെ ശാന്താ ജോണന് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രഷര്‍ ഉടമയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആദിവാസികള്‍ അടക്കമുളള സ്ത്രീകളെ സമരപന്തലില്‍ കയറി കൈയ്യേറ്റം ചെയ്ത പോലീസ് നടപടി നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: