ഏലപ്പാറ: കെ കെ റോഡില്‍ നിന്നും 100 മീറ്റര്‍ മാറി ഏലപ്പാറ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള കാട്ടില്‍ അസ്ഥികൂടം കണ്ടെത്തി. എസ്റ്റേറ്റില്‍ പണിക്ക് വന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഏകദേശം അഞ്ച് മാസത്തോളം പഴക്കം തോന്നിക്കും. തൂങ്ങിമരിച്ചതാണെന്നാണ് വിലയിരുത്തല്‍. ശരീരം ജീര്‍ണ്ണിച്ച് താഴെ വീണ നിലയിലാണ് കിടന്നിരുന്നത്. അടുത്തുള്ള മരത്തില്‍ തൂങ്ങിയ കയറും കിടപ്പുണ്ട്. പീരുമേട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജില്ലയില്‍ നിന്നും അടുത്തിടെ കാണാതായവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.
















