അടിമാലി: പാറത്തോട് സ്‌റ്റേറ്റ് ബാങ്കില്‍ മാനേജരുടെ അപ്രഖ്യാപിത നിരോധനം മൂലം നാട്ടുകാര്‍ ദുരിതത്തില്‍. വായ്‌പ നിഷേധിക്കുന്ന മാനേജര്‍ക്കെതിരെ ജനകീയ കൂട്ടായ്‌മ രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍. പുതിയ കൃഷി വ്യായ്‌പ കൊടുക്കുന്നതിന് അപ്രായോഗികമായ വ്യവസ്ഥകളാണ് മുന്നോട്ട് വയ്‌ക്കുന്നത്. പരിമിതമായ കൃഷിയിടങ്ങളുള്ള ഇടത്തരത്തില്‍ താഴെയുള്ളവര്‍ക്ക് ശരാശരി രണ്ടേക്കറില്‍ താഴെയാണ് ഭൂമിയുള്ളത്. ഹൈറേഞ്ച് മേഖലയില്‍ സമ്മിശ്ര കൃഷി രീതിയാണ് സാധാരണമായി അവംലബിക്കുന്നത്. മൊത്തം ഭൂമിയില്‍ ഏതെങ്കിലും ഒരുകൃഷി മാത്രം ചെയ്താല്‍ മാത്രമാണ് കൃഷിവായ്‌പയ്‌ക്ക് അര്‍ഹതയുള്ളൂ എന്ന ന്യായം പറഞ്ഞ് മാനേജര്‍ കര്‍ഷകരെ മടക്കുകയാണ്. പട്ടയമുള്‍പ്പെടെയുളള രേഖകള്‍ ഹാജരാക്കിയിട്ടും വായ്‌പനിഷേധിക്കുന്ന കുറ്റകരമായ നടപടിയാണ് ബാങ്കില്‍ നിന്നുണ്ടാകുന്നത്. ഇതിനിടെ വായ്‌പ പുതുക്കാനെത്തുന്നവര്‍ക്ക് പുതിയ വായ്‌പ നിഷേധിക്കുന്നതുമൂലം വായ്‌പകള്‍ മൊത്തമായി കുടിശിഖയാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
ഇത് ബാങ്കിന്റെ പ്രവര്‍ത്തനത്തിനേയും പ്രതികൂലമായി ബാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ മുദ്രാലോണിനായി എത്തുന്നവരെ നിരാശപ്പെടുത്തി മടക്കി അയക്കുന്നതായും ആക്ഷേപമുണ്ട്.
















