വണ്ണപ്പുറം: വണ്ണപ്പുറത്ത് ട്രാഫിക് സംവിധാനം താറുമാറായി. കഴിഞ്ഞ ഏതാനം മാസം മുമ്പ് വണ്ണപ്പുറം ട്രാഫിക് അഡൈ്വസറിങ് കമ്മറ്റി തീരുമാനിച്ച കാര്യങ്ങള്‍ കാളിയാര്‍ പോലീസ് നടപ്പാക്കുന്നില്ല. ഈ മാസം ഒന്നാം തീയതി മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കാത്തതുകൊണ്ട് വണ്ണപ്പുറം ടൗണില്‍ അപകടങ്ങള്‍ പതിവാണ്. ഈ വിഷയത്തില്‍ വേണ്ട നടപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
















