ഏലപ്പാറ: എസ്റ്റേറ്റുകളിലെ പൂമരങ്ങള്‍ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു. തേയിലത്തോട്ടങ്ങളുടെ ഇടഭാഗത്താണ് പൂമരങ്ങള്‍ നട്ടിരുന്നത്.
ചെടികള്‍ക്ക് തണല്‍ ലഭിക്കുന്നതിനും രോഗപ്രതിരോധത്തിനുമായിട്ട് നട്ടുവളര്‍ത്തിയ പൂമരങ്ങള്‍ (തണ്ണിമരം) ആണ് നശിപ്പിക്കുന്നത്. കോളറ രോഗത്തേയാണ് ഇത് പ്രതിരോധിക്കുന്നത്.
ഈ മരങ്ങള്‍ മൊട്ടിടുമ്പോഴും പൂക്കുമ്പോഴും അതില്‍ ഉണ്ടാകുന്ന ദ്രാവകത്തിന് കൊതുകുകളെ നശിപ്പിക്കാന്‍ ഉള്ള ശക്തി ഉണ്ട്. അതുകൊണ്ടാണ് ഈ മരങ്ങള്‍ തോട്ടം മേഖലയില്‍ കൂടുതലായും സംരക്ഷിച്ച് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ വന്നപ്പോള്‍ പൂമരങ്ങള്‍ വ്യാപകമായി വെട്ടി തീപ്പെട്ടി കമ്പനിക്കും പ്ലൈവുഡ് ഫാക്ടറിക്കും കൊടുക്കുകയാണ്. ഈ മരങ്ങള്‍ വെട്ടി നശിപ്പിക്കാതെ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
















