കല്‍പ്പറ്റ : ആശിക്കും ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തട്ടിപ്പ് നടത്തി സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്ട്രീയ നേതാക്കളുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണം. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണത്തിന് വിമുഖത കാണിക്കുന്ന എല്‍ഡിഎഫിനും അഴിമതി നടത്തിയ യുഡിഎഫിനും തട്ടിപ്പില്‍ തുല്യപങ്കാണുള്ളത്. ഇത്തരത്തില്‍ വന്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കൂട്ടുനിന്ന നേതാക്കള്‍ക്കെതിരെയും നടപടി എടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇറക്കാത്തപക്ഷം അടുത്തദിവസങ്ങളില്‍തന്നെ താലൂക്ക് ഓഫീസുകളിലേക്കും കളക്ട്രേറ്റിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
ബിജെപി നെന്മേനി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. അരവിന്ദന് ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കാവുമന്ദം വില്ലേജ് ഓഫീസ് ധര്‍ണ്ണ എം.പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം പൊന്നു അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജി.കെ.മാധവന് ഉദ്ഘാടനംചെയ്തു. മുഹമ്മദ് എടപ്പടി അദ്ധ്യക്ഷതവഹിച്ചു. അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ അമ്പലവയല്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ ബിജെപി സംസ്ഥാന സമിതിയംഗം കൂട്ടാറ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ വെളളമുണ്ട വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അഖില്‍പ്രേം.സി.ഉദ്ഘാടനം ചെയ്തു. ബാഹുലേയന് അധ്യക്ഷത വഹിച്ചു. പനമരം വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം ഉദ്ഘാടനംചെയ്തു. മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസിന് മുന്പില് നടത്തിയ ധര്‍ണ്ണ ജില്ലാസെക്രട്ടറി കെ.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. പി.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി വില്ലേജ് ഓഫീസ് ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പത്മനാഭന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തങ്കച്ചന് അദ്ധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ വില്ലേജ് ഓഫീസ് ധര്‍ണ്ണ ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് അനന്തന് കെ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്കമ്മറ്റി പ്രസിഡണ്ട് സുരേന്ദ്രന് അദ്ധ്യക്ഷതവഹിച്ചു. കോട്ടത്തറ വില്ലേജ്ഓഫീസിലേക്ക് നടത്തിയ ധര്ണ്ണപള്ളിയറ രാമന് ഉദ്ഘാടനംചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: