കോഴിക്കോട്: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു മാസത്തിനുള്ളില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മറ്റി രൂപീകരിക്കാന്‍ ജില്ലാതല ക്വാളിറ്റി അഷ്വറന്‍സ് കമ്മറ്റി യോഗം തീരുമാനിച്ചു. സൂപ്രണ്ട് നിര്‍ദ്ദേശിക്കുന്ന ഡോക്ടറായിരിക്കും അതാത് ആശുപത്രികളിലെ ഈ കമ്മിറ്റിയുടെ നോഡല്‍ ഓഫീസര്‍. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് സൂപ്രണ്ട്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരിക്കും. ഈ കമ്മിറ്റി ഓരോ മാസവും യോഗം ചേര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനമായി.
സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായ കായകല്‍പ്പ അവാര്‍ഡ് പദ്ധതി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കാനും എഡിഎം ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സരള നായര്‍, ടിബി ഓഫീസര്‍ ഡോ. പ്രമോദ്, മലേറിയ ഓഫീസര്‍ ഡോ. പ്രദീപ് കുമാര്‍, ഡോ. രമേഷ്, ഡോ. സാബൂ, ഡോ. ഷാനി, ഡോ. ദിലീപ്, ക്വാളിറ്റി അഷ്വറന്‍സ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ടി.ആര്‍. സൗമ്യ, ബയോമെഡിക്കല്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പി.ആര്‍. രമ്യ, ഡോക്യൂമെന്റേഷന്‍ കണ്‍സള്‍ട്ടന്റ് സി. ദിവ്യ, ഇ. ബിജോയ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
















