കാന്‍ബറ: ആസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ നാലു വയസുകാരന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. കുട്ടിയെ അതിന് പ്രാപ്തനാക്കാനുള്ള സംവിധാനങ്ങള്‍ വിദ്യാഭ്യാസവകുപ്പും ഒരുക്കിയിട്ടുണ്ട്. കുട്ടി അടുത്ത വര്‍ഷം കിന്റര്‍ഗാര്‍ട്ടനില്‍ ചേരുകയേയുള്ളൂ. സ്വകാര്യത പരിപാലിക്കാന്‍ വേണ്ടി, കുട്ടിയുടേയോ മാതാപിതാക്കളുടെയോ പേര് പുറത്തുവിട്ടിട്ടില്ല.
സ്‌ത്രൈണതയാണ് കുട്ടിക്കുള്ളതെന്ന് തിരിച്ചറിഞ്ഞാണ് നീക്കമെങ്കിലും ഇത് വലിയ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശാരീരിക, മാനസിക വളര്‍ച്ച എങ്ങുമെത്താത്ത കുരുന്നുകളില്‍ ലിംഗമാറ്റം നടത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാല്‍ മനസില്‍ ലിംഗചിന്ത ഉറയ്‌ക്കും മുന്‍പുള്ളതായതിനാല്‍ ഗുണകരമാകുമെന്നാണ് മറുവിഭാഗം പറയുന്നത്. ആസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കിടയിലുള്ള ലിംഗമാറ്റങ്ങള്‍ കൂടിവരികയാണ്. ഹോര്‍മോണ്‍ അടങ്ങിയ മരുന്നുകള്‍ നല്‍കി ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ വരുത്തിയാണ് ലിംഗമാറ്റങ്ങള്‍ നടത്തുക.
















