എരുമേലി: എരുമേലി ത്രിവേണി ഷോപ്പിലെ ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ നശിക്കാനിടയായ സാഹചര്യത്തില്‍ ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങള്‍ ഉപയോഗിക്കേണ്ട ലക്ഷക്കണക്കിനു രൂപയുടെ ഭക്ഷ്യ സാധനങ്ങള്‍ പുഴുവരിച്ചും, പൂപ്പലുപിടിച്ചും ഉപയോഗ ശൂന്യമായതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഗുരുതരമായ വീഴ്ചയാണന്നും ഇത് വന്‍ അഴിമതിക്ക് വഴിയൊരുക്കാനാണെന്നും കമ്മറ്റി ആരോപിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയ ഗുരുതരമായ വീഴ്ചയാണന്നും ഇതിനു ഉത്തരവാദികളായവരില്‍ നിന്നും നഷ്ടം തിരിച്ചുപിടിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുവാനും യോഗം തീരുമാനിച്ചു. യോഗം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ ഉദ്ഘാടനം ചെയ്തു. എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം അനിയന്‍ എരുമേലി, രമാ ജയകുമാര്‍, കെ.പി.മണി, ഷാജി തോട്ടുവായില്‍, പി.എന്‍. പ്രശാന്ത്, റ്റി.ആര്‍.രാജേഷ്, ശശികുമാര്‍, അമല്‍ കടുപ്പില്‍, അനന്തു അജി തുടങ്ങിയവര്‍ സംസാരിച്ചു.
















