സുഹൃത്തായി നടിച്ചു;
ഒടുവില്‍……
മുണ്ടക്കയം: എന്നും അരവിന്ദിന്റെ അടുത്ത സുഹത്തായാണ് മാത്യു വര്‍ക്കി അറിയപ്പെട്ടിരുന്നത്. ഒടുവില്‍ അരവിന്ദന്റെ ജീവനെടുത്തത് മാത്യുവാണെന്ന് അറിയുമ്പോള്‍ നാടാകെ അമ്പരപ്പില്‍.
അരവിന്ദനെ കാണാതാതോടെ ഭാര്യ റെജി, മക്കളായ അജിന്‍ അരവിന്ദ്, അഞ്ജു അരവിന്ദ് എന്നിവരും ബന്ധുക്കളും ആദ്യം തിരക്കിയത് അരവിന്ദനോടൊപ്പം തോട്ടത്തില്‍ ജോലി ചെയ്തിരുന്ന മാത്യുവിന്റെ അടുത്തായിരുന്നു. സംഭവ ദിവസം അരവിന്ദന്‍ തോട്ടത്തില്‍ ചെന്നില്ലെന്നായിരുന്നു മാത്യുവിന്റെ മറുപടി.
ജൂലൈ 18നായിരുന്നു അരവിന്ദനെ കാണാതായത്. ഇക്കാര്യത്തെക്കുറിച്ച് ചോദ്യച്ചവരൊടെക്കെ അരവിന്ദനില്‍ സ്വഭാവ ദൂഷ്യം ആരോപിച്ച് മാത്യു നാട്ടില്‍ ദുഷ്പ്രചാരണം നടത്തുകയായിരുന്നു. ഏതെങ്കിലും സ്ത്രീകളുമായി നാടുവിട്ടു പോയതായിരിക്കും എന്ന പ്രചാരണം നടത്തി അരവിന്ദനെ അവഹേളിക്കുവാനാണ് മാത്യു ശ്രമിച്ചത്. സംഭവ ദിവസം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഭാര്യ റെജി അരവിന്ദനെ ഫോണില്‍ വിളിച്ചപ്പോള്‍ ഇളമ്പ്രാമലയിലെ തോട്ടത്തിലാണെന്നും, ആറുമണിയോടെ വീട്ടിലെത്തുമെന്നും പറയുകയും ചെയ്തു. ഫോണില്‍ വിളിച്ചപ്പോള്‍ അരവിന്ദന്‍ മദ്യലഹരിയിലായിരുന്നെന്നും ഫോണിലൂടെ തോട്ടത്തിലേതെന്നു കരുതുന്ന മറ്റു ചിലരുടെ സംസാരം കേള്‍ക്കുകയും ചെയ്തിരുന്നതായി റെജി പറഞ്ഞു. എന്നാല്‍ വൈകിട്ടു മൂന്നരയോടെ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. അരവിന്ദന്‍ രാത്രിയായിട്ടും തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്നു അന്വേഷിച്ചു പോയെങ്കിലും പ്രയോജനമുണ്ടായില്ല. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം പരിസര മേഖലയിലെ ടവറുകളുടെ പരിധിയില്‍ അരവിന്ദന്‍ സംഭവദിവസം ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.
അരവിന്ദക്ഷന്റെ തിരോധാനത്തെ തുടര്‍ന്നു കാഞ്ഞിരപ്പളളി സി.ഐ.ഷാജു ജോസഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ജൂലൈ 18നു അരവിന്ദനെ കാണാതായതായി കാണിച്ചു കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണത്തില്‍ പ്രയോജനകരമായില്ല. ഇതേ തുടര്‍ന്നു പുതിയ ഡിവൈഎസ്പി കെ.എം.ജിജിമോന്‍ ചാര്‍ജ് എടുത്തതോടെ വീട്ടുകാര്‍ പാരാതിയുമായി ഡി.വൈ.എസ്.പി.സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പളളി സി.ഐ. ഷാജു ജോസഫ്, മുണ്ടക്കയം എസ്.ഐ.സുരേഷ്, എ.എസ്.ഐ.എ.ടി.എം.നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ സി.എ. സന്തോഷ് എന്നിവര്‍ ഉള്‍പെടുന്ന സ്‌ക്വാഡ് ഡി.വൈ.എസ്.പി. രൂപീകരിക്കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദൃക്‌സാക്ഷി സൈമണ്‍, പ്രതി മാത്യു എന്നിവരെ നിരീക്ഷിച്ചു വരികയായിരുന്നു. ദിവസങ്ങളോളം ഇവരെ പിന്‍തുടര്‍ന്നാണ് അറസ്റ്റിനു കളമൊരുക്കിയത്.
















