മുണ്ടക്കയം:പ്രതിക്കു അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുമെന്നും, സത്യം തെളിയിക്കാന്‍ സഹകരിച്ച പോലീസിനേയും നാട്ടുകാരെയും പ്രശംസിച്ച് ഐ.ജി. എസ്. ശ്രീജിത്. സഹജോലിക്കാരന്റെ അടിയേറ്റു കൊല്ലപ്പെട്ട അരവിന്ദന്റെ മൃതദേഹം ചാണകകുഴിയില്‍ കണ്ടെത്തിയതോടെ ഐ.ജി. എസ്. ശ്രീജിത്ത് സ്ഥലം സന്ദര്‍ശിച്ചു. സംഭവം സംബന്ധിച്ച വിവരങ്ങള്‍ ഡി.വൈ.എസ്.പി.യോടും മറ്റു അന്വേഷണ ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞ ഐ. ജി. മൃതദേഹം കണ്ടെത്തിയതിലും പ്രതിയെ പിടികൂടാനായതില്‍ ഉദ്യോഗസ്ഥന്‍മാരും നാട്ടുകാരും നടത്തിയ ശ്രമത്തില്‍ അഭിനന്ദിച്ചു.
















