അണക്കരയില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ നൂറ് അടിമണലും മോട്ടോറും ട്രാക്ടറും പിടിച്ചെടുത്തു. കിഴക്കേപ്പറമ്പില്‍ രാജന്റെ പുരയിടത്തിലാണ് മണല്‍ ഖനന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മൈനിങ് ആന്റ് ജിയോളജിയുടെയും റവന്യൂവകുപ്പിന്റെയും അനുമതിയില്ലാതെയാണ് മണലൂറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വണ്ടന്‍മേട് സ്റ്റേഷനിലെ ചില പോലീസുകാര്‍ ഈ കേന്ദ്രത്തില്‍ നിന്ന് പടി വാങ്ങുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനിടെയാണ് കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി മണലും ഉപകരണങ്ങളും പിടിച്ചെടുത്തത്.
















