നന്നമ്പ്ര: പഞ്ചായത്ത് ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെ ബിജെപി ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കൊടിഞ്ഞി ചുള്ളിക്കുന്ന് പട്ടികജാതി വിഭാഗത്തിന്റെ ശ്മശാന ഭൂമി കയ്യേറാനുള്ള നീക്കത്തിനെതിരെയും പൂര്‍വ്വികമായ സ്ഥലപേരുകള്‍ പുനര്‍നാമകരണം നടത്താനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. കൂടാതെ പഞ്ചായത്ത് കൊടിഞ്ഞിയില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വിഘടനവാദികളുടെ പേര് നല്‍കിയതിലും പ്രതിഷേധമുയരുന്നുണ്ട്. രാവിലെ 10ന് നടക്കുന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും മണ്ഡലം ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: