പാലാ: തൊഴിലധിഷ്ഠിത കോഴ്‌സായ കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെ ഉദ്ഘാടനം നാളെ പാലായില്‍ നടക്കും. തെക്കേക്കര പുളിക്കക്കണ്ടത്തില്‍ ബില്‍ഡിംഗില്‍ രാവിലെ 11ന് ഭരത് സുരേഷ് ഗോപി എം.പി ദീപം തെളിക്കും. കെ.എം.മാണി എംഎല്‍എ സെന്റര്‍ ഉദ്ഘാടനം ചെയ്യും. മള്‍ട്ടിമീഡിയ ലാബ് ഉദ്ഘാടനം ജോയി എബ്രഹാം എം.പിയും ഹാര്‍ഡ്‌വെയര്‍ ലാബ് ഉദ്ഘാടനം നഗരസഭാധ്യക്ഷ ലീന സണ്ണിയും നിര്‍വ്വഹിക്കും. കെല്‍ട്രോണ്‍ നോളജ് സര്‍വ്വീസ് ഗ്രൂപ്പ് ജന.മാനേജര്‍ ബെറ്റി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ഉപാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, കൗണ്‍സിലര്‍ അഡ്വ.ബിനു പുളിക്കക്കണ്ടം കെല്‍ട്രോണ്‍ നോളജ് സര്‍വ്വീസ് ഗ്രൂപ്പ് മാനേജര്‍ അജയകുമാര്‍ സി.പി, എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി.ചന്ദ്രന്‍ നായര്‍, എസ്എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.കെ.എം.സന്തോഷ് കുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ചെയര്‍മാന്‍ വി.മുരളീധരന്‍, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മനേജര്‍ കേശവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിക്കും.
















