ചങ്ങനാശേരി: എ.സി റോഡിന്റെ സൈഡില്‍നിന്നും മൂന്ന് മാസം വളര്‍ച്ചയുള്ള മൂന്നടി പൊക്കമുള്ള കഞ്ചാവ് ചെടി ചങ്ങനാശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിസുള്ള എക്‌സൈസ് സംഘം കണ്ടെടുത്തു.
എ.സി റോഡില്‍ പാറയ്‌ക്കല്‍ കലുങ്കിനു സമീപത്തുള്ള റോഡ് സൈഡില്‍ പുല്ലുകള്‍ക്കിടയില്‍ പരിപാലിച്ചുവരുന്ന നിലയിലാണ് കഞ്ചാവ് ചെടി കാണപ്പെട്ടത്. ഈ പ്രദേശത്ത് പുറത്തുനിന്നു വരുന്ന ചെറുപ്പക്കാര്‍ കൂട്ടുകൂടിയിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നതായും ഇവിടെ കഞ്ചാവ് ചെടി നട്ടുവളര്‍ത്തുന്നതായും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്നും കഞ്ചാവ് ചെടി കണ്ടുപിടിച്ചത്.കേരളത്തിലാകമാനം കഞ്ചാവിന്റെ റെയ്ഡ് രൂക്ഷമായതോടെ പൊതു സ്ഥലങ്ങളില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഉപയോഗിക്കുകയാണ് ഇപ്പോള്‍ പുതിയ തന്ത്രം. ഓണക്കാലമായതിനാല്‍ കഞ്ചാവിന്റെ റെയ്ഡ് ശക്തമാക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജുവര്‍ഗീസ് അറിയിച്ചു. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.സന്തോഷ്, പ്രിവന്റീവ് ഓപീസര്‍ സജികുമാര്‍ പി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എസ് അജിത്കുമാര്‍, പി.സജി, എ.എസ് ഉണ്ണിക്കൃഷ്ണന്‍, ബിനോയ് കെ.മാത്യു, ബി.സന്തോഷ്‌കുമാര്‍, രതീഷ്.കെ എന്നിവര്‍ പങ്കെടുത്തു.
















