വെള്ളാങ്ങല്ലൂര്‍: നൂറ്റാണ്ട് പിന്നിട്ട കോണത്തുകുന്ന് ഗവ. യുപി സ്കൂളിന് ഇന്നും സുരക്ഷിതത്വമില്ല. നൂറ്റി അമ്പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ കുട്ടികള്‍ സ്കൂള്‍ വിട്ടാല്‍ നേരെ കയറുന്നത് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്കാണ്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് നേരെ മുന്‍വശത്താണ് സ്കൂള്‍. എന്നാല്‍ സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഭരണസമിതി യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. സ്കൂളിന്റെ മുന്നില്‍ നേരത്തെ ഒരു ഗേറ്റുണ്ടായിരുന്നു. എന്നാല്‍ ഇത് അടച്ചുപൂട്ടി സര്‍വശിക്ഷാ അഭിയാനുവേണ്ടി ഒരു കെട്ടിടം നിര്‍മിച്ചെങ്കിലും അത് കാട്പിടിച്ചുകിടക്കുന്നു. സ്കൂളില്‍ പ്രവേശിക്കുന്നതിനായി മറ്റുവഴിയുമില്ല. സ്കൂളിന് ചുറ്റുമതിലുമില്ല. ചുരുക്കത്തില്‍ നൂറുവര്‍ഷം പിന്നിട്ട പള്ളിക്കൂടത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: