തൊടുപുഴ: സഡന്‍ ബ്രെക്കിട്ട ബസില്‍ കമ്പിയിലിടിച്ചു വീട്ടമ്മയുടെ മൂന്നു പല്ലുകള്‍ നഷ്ട്ടപെട്ടു, പരിക്കേറ്റയാളെ വഴിയില്‍ ഉപേക്ഷിച്ചു ബസ് യാത്ര തുടര്‍ന്നു. മാനത്തൂര്‍ കൈതപ്പറമ്പില്‍ ആന്‍സി കുരുവിള(59)യുടെ പല്ലുകളാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം കോലാനിയിലാണ് സംഭവം.കൂത്താട്ടുകുളം തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിന്നു ബസ്സിലാണ് സംഭവം. ബസ് പെട്ടെന്ന് ബ്രെക്കിട്ടപ്പോള്‍ മുന്നിലെ കമ്പിയില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ സ്ത്രീയെ ബസ് ജീവനക്കാര്‍ ഇറക്കി വിട്ടപ്പോള്‍ യാത്രക്കാര്‍ പ്രതികരിച്ചില്ല. ബസിലുണ്ടായിരുന്ന തൊടുപുഴ വിമല പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആല്‍ഫിന്‍ ടോമി സ്ത്രീയോടൊപ്പം അവിടെ ഇറങ്ങി. തുടര്‍ന്നു ഒരു ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടമ്മയ ചാഴികാട്ടു ആശുപത്രിയില്‍ ചികിത്സയിലാണ്. തൊടുപുഴ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം അപകടത്തില്‍പെട്ടയാളെ സഹായിച്ച വിദ്യാര്‍ത്ഥിയെ ഏറെ പ്രശംസകള്‍ തേടിയെത്തുന്നുണ്ട്
















