കോട്ടയം: സ്വകാര്യ-പൊതുഗതാഗത വാഹനങ്ങളെ മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഹരിതനികുതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നലിനാക്ഷന്‍ ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷകളെ ഒഴിവാക്കി എന്നു പറഞ്ഞാലും മാറിയ കാലഘട്ടത്തില്‍ നാലുചക്രമുള്ള ഓട്ടോ ടാക്‌സികളാണ് ഓട്ടോറിക്ഷക്ക് പകരമായി സര്‍വ്വീസ് നടത്തുന്നത്. അതിനാല്‍ ഈ നടപടി സാധാരണ തൊഴിലാളികളെയും ബാധിക്കും. ഹരിതനികുതി നടപ്പിലാക്കിയാല്‍ പണിമുടക്കടക്കമുള്ള സമരവുമായി യൂണിയന്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലയിലെ സ്വകാര്യ ബസുകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് കോട്ടയം ജില്ലാ ബസ് തൊഴിലാളി സംഘം സംഘടിപ്പിച്ച നിര്‍വ്വാഹകസമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍, മനോജ് മാധവന്‍, വി. കുട്ടികൃഷ്ണന്‍, പി.എന്‍. മോഹനന്‍ നായര്‍, സജീവ് അയ്‌മനം, പി.ജി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















