തുരുത്തി: പുതുമന തന്ത്രവിദ്യാലയത്തില്‍ വിനായകചതുര്‍ത്ഥി ആഘോഷ ആചാര്യ അനുസ്മരണ സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആചാര്യപരമ്പരയാണ് ഭാരതീയ സംസ്‌കാരത്തിന്റെ ശക്തിയെന്നും ധര്‍മ്മം, ഭക്തി, സദാചാരം തുടങ്ങിയ മൂല്യങ്ങളാണ് നമ്മുടെ ആയുധമെന്നും അദ്ദേഹം പ്രസ്താവിച്ചു. പൗരാണിക മൂല്യങ്ങള്‍ക്കുനേരെ ഒട്ടേറെ കടന്നുകയറ്റമുള്ള ഇക്കാലത്ത് മതത്തെയും സംസ്‌ക്കാരത്തെയും സംരക്ഷിക്കാന്‍ പോരാട്ടം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യാഗശാലയില്‍ ഇന്ന് ഗണേശ ഗായത്രീഹോമം, അഷ്ടാഭിഷേക സഹസ്രാവര്‍ത്തി ഹോമം നടക്കും. ചതുര്‍ത്ഥി ദിനമായ തിങ്കളാഴ്ച രാവിലെ 8ന് നടക്കുന്ന യജ്ഞസന്ദേശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, സുരേഷ്‌കുറുപ്പ് എംഎല്‍എ, ശബരിമല മുന്‍ മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ സംബന്ധിക്കും.
















