രാജാക്കാട്: നിരവധി മോഷണ കേസുകളിലെ പ്രതിയെ മോഷണത്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി വിനോദ് കുമാറാ(23)ണ് കജനപ്പാറ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും മ്യൂസിക് സിസ്റ്റം മോഷ്ട്ടിക്കുന്നതിനിടിയലില്‍ നാട്ടുകാര്‍ പിടികൂടി രാജാക്കാട് പൊലീസിന് കൈമാറുകയായിരുന്നു. പ്രതി കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം നിരവധി കേസ്സുകളില്‍ പ്രതിയാണ്. രാജാക്കാട് സ്റ്റേഷനിലും മുമ്പ് ഇയാള്‍ക്കെതിരേ മേഷണക്കേസ് എടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കജനാപ്പാറ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സെന്‍ട്രാജ്, വിജയറാം എന്നിവരുടെ ഓട്ടോ റിക്ഷയില്‍ നിന്നും മ്യൂസിക് സിസ്റ്റവും, വലിയ ബോക്‌സുകളും മോഷ്ടിക്കുവാന്‍ ഇയാള്‍ പരിശ്രമം നടത്തുന്നത്. അഴിച്ചെടുത്ത ബോക്‌സുകള്‍ മാറ്റുന്നതിനിടയിലാണ് ടൗണിലെ ടാക്‌സി ട്രൈവര്‍മാര്‍ മോഷണം കാണുന്നത്. തുടര്‍ന്ന് പ്രദേശവാസികളടക്കം ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവ്വസം രാജകുമാരിയില്‍ കടകുത്തി തുറന്ന് മോഷണം നടത്തിയതിന് പിന്നില്‍ ഇയാള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
















