തൊടുപുഴ: നാലു ലിറ്റര്‍ ചാരായം പിടികൂടി. ഒരാള്‍ പിടിയില്‍. വാഗമണ്‍ പശുപ്പാറ പുത്തന്‍പറമ്പില്‍ സുനില്‍ (45) ആണ് പിടിയിലായത്. ചാരായം വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പീരൂമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്‌ക്ക് റിമാന്‍ഡ് ചെയ്തു.
ചാരായം നിര്‍മ്മിച്ച് വിതരണം ചെയ്തവരെപ്പറ്റി അന്വേഷണം നടന്നുവരികയാണെന്ന് പീരുമേട് എക്‌സൈസ് സി ഐ അറിയിച്ചു
















