തൃശൂര്‍: നഗരത്തില്‍ ചന്തപ്പുരയിലെ വന്ധ്യത നിവാരണ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിഎംഒയുടെ നേതൃത്വത്തില്‍ ഉന്നതസംഘം ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പിസിപി, എന്‍ഡിപി നിയമത്തില്‍ സൂചിപ്പിക്കുന്ന നിബന്ധനകള്‍ ലംഘിക്കപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തി. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുള്ളതായി സൂചനയുണ്ട്. ആശുപത്രിയിലെ സ്കാനിംഗ് യന്ത്രങ്ങള്‍ അധികൃതര്‍ സീല്‍ ചെയ്തു.
പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ മജിസ്ട്രേറ്റ് കോടതിക്കു കൈമാറുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. നഗരത്തിലെ വന്‍കിട ആശുപത്രിയായ ഈ വന്ധ്യത നിവാരണകേന്ദ്രത്തെക്കുറിച്ച് നിരവധി പരാതികള്‍ ആരോഗ്യവകുപ്പിന് ലഭിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: