സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് ദുല്‍ഖറിന്റെ അച്ഛനായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. തൃശൂര്‍ ഭാഷയിലായിരിക്കും ചിത്രം പ്രേക്ഷകനോട് സംസാരിക്കുക. പ്രൊഡക്ഷന്‍ കണ്ട്രോളര് സേതു മണ്ണാര്‍ക്കാടാണ് നിര്‍മാതാവ്. കലാസംഘം റിലീസ് വിതരണത്തിനെത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: