കോഴിക്കോട്: തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടും രാഷ്‌ട്രീയ യജമാനന്മാര്‍ക്ക് വേണ്ടിയുള്ള പണിമുടക്ക് തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്ന് ബിജെപി സം സ്ഥാന വക്താവ് പി. രഘുനാഥ് പ്രസ്താവിച്ചു. ജോലി ക്ക് കയറാന്‍ തയ്യാറായവര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ആഹ്വാനം ചെയ്ത പണിമുടക്ക് എന്ന പ്രത്യേകത ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















