താനൂര്‍: പകര്‍ച്ചവ്യാധികളടക്കം പിടിപെട്ട് ആയിരകണക്കിന് രോഗികള്‍ ക്യൂ നില്ക്കുമ്പോള് പണിമുടക്കിന്റെ പേരില്‍ ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്താത്തതില് വ്യാപക പ്രതിഷേധം. താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളും കൂട്ടിരുപ്പുകാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടു. മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 75 ഓളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രിക്ക് സമീപം പോലീസ് തടഞ്ഞു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സൂരജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പ്രഭാകരന് കാട്ടുങ്ങല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രിയേഷ്, ജനറല്‍ സെക്രട്ടറി സന്ദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: