കോഴിക്കോട്: കോടതി നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റി പ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. കോഴിക്കോട് ടാഗോര്‍സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പി.വി. സാമി സ്മാരക പുരസ്കാരം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല, മാധ്യമങ്ങള്‍ വസ്തുതകള്‍ വാര്ത്തകളാക്കണം. വസ്തുതകളെ വളച്ചൊടിക്കാനോ വാര്‍ത്തകളെ നിര്‍മ്മിച്ചെടുക്കാനോ മാധ്യമ സ്വാതന്ത്ര്യം ഉപയോഗിക്കരുത്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നകാര്യം ആരും വിസ്മരിക്കുന്നില്ല. അഭിപ്രായ പ്രകടനങ്ങളിലെ സൗകര്യപ്രദമായ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വസ്തുതാവിരുദ്ധമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യ രുത്.
സത്യവിരുദ്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും. വാര്‍ത്തകള്‍ ആദ്യമെത്തിക്കാനുള്ള ദൃശ്യ മാധ്യമങ്ങള്ക്കി ടയിലെ കിടമത്സരത്തിനിടയില് അത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്ത്തേ ണ്ടതുണ്ട്- ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
പി.വി. സാമി സ്മാരക പുരസ്കാരം കെഇഫ്ഫ് ഹോള്‍ഡിംഗ്സ് ചെയര്മാന് ഫൈസല്‍ ഇ കൊട്ടികൊളോന് ഗവര്‍ണര്‍ സമ്മാനിച്ചു. എം.പി വീരേന്ദ്രകുമാര്‍ എംപി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: