രാമപുരം: കൃഷിക്കാരുടെ റബ്ബര്‍ പാല്‍ പരിശോധിച്ച് ഡിആര്‍സി നിര്‍ണ്ണയിക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടിയതില്‍ വ്യാപക പ്രതിഷേധം. 52 രൂപയായിരുന്നത് 75 രൂപയാക്കി വര്‍ദ്ധിപ്പിക്കുവാനാണ് തീരുമാനം. 16 മുതല്‍ പുതുക്കിയ ചാര്‍ജ്ജ് ഈടാക്കണമെന്ന് റീജിയണല്‍ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. റബ്ബറിന് അടിക്കടി വില കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കം. റബ്ബര്‍ കൃഷി നഷ്ടമായതോടെ നിരവധി കര്‍ഷകരെ കൃഷിയില്‍ നിന്നും ഒഴിവാക്കുന്ന അവസ്ഥയില്‍ റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട റബ്ബര്‍ ബോര്‍ഡ് തന്നെ ഇത്തരം നടപടി സ്വീകരിച്ചത് ഈ മേഖലയെ തകര്‍ക്കുന്നതിനു വേണ്ടിയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
















