പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതോടെ മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ സംരംഭകരായ കെജിഎസ് ഗ്രൂപ്പ് പഴുതുകള്‍ തേടുന്നു. 1000കോടി രൂപയുടെ പദ്ധതിയാണ് ആറന്മുളയില് കമ്പനി വിഭാവനം ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ നല്കിയ അനുമതിയും, സര്‍ക്കാര്‍ പങ്കാളിത്തവും, പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും കെജിഎസ് ഗ്രൂപ്പിന് മുതല്‍മുടക്കിനുപിന്‍ബലമേകി.
വ്യവസായ മേഖലപ്രഖ്യാപനം വന്നതോടെ നിമയങ്ങളില്‍ ലഭ്യമായ ഇളവ് ഉപയോഗിച്ചാണ്പദ്ധതിക്കുവേണ്ടി കൂടുതല്‍ നെല്‍പ്പാടം ഏറ്റെടുത്തതും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിക്കെതിരായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതോടെ 2010 മുതല്‍ പദ്ധതിക്കുവേണ്ടി നടത്തിയ മുതല്‍മുടക്ക് തിരികെ പിടിക്കാനുള്ള സാധ്യതകളാണ് കെജിഎസ് തേടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവരാനാണ് കമ്പനിയുടെ നീക്കമെന്നും സൂചനയുണ്ട്.
സര്‍ക്കാര്‍ അനുമതിയുടെ ചുവടുപിടിച്ച് 2011 ഫെബ്രുവരി 24ന്അസാധാരണ ഗസറ്റിലൂടെ നടത്തിയ വ്യവസായ മേഖല പ്രഖ്യാപനവുംപിന്‍വലിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിയുടെ സംരംഭകരായ
കെജിഎസ് ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് വ്യവസായ മേഖലയായിപ്രഖ്യാപിച്ചത്. വിമാനത്താവള പ്രദേശം മാത്രമായി വ്യവസായമേഖലയാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വ്യവസായ വകുപ്പ്
പുറത്തിറക്കിയ ഉത്തരവില്‍ ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളിലായി നിരവധി സര്‍വേ നമ്പരുകള്‍ ഇതിലുള്‍പ്പെട്ടു. 500ഹെക്ടറോളം പ്രദേശം വ്യവസായ മേഖലയില്‍ ഉള്‍പ്പെട്ടപ്പോള്‍ വിവാദങ്ങളുംഉണ്ടായി. പ്രഖ്യാപനം പിന്‍വലിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ഒരുങ്ങിയെങ്കിലും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം വ്യവസായ മേഖലയില്‍ നിലനിര്‍ത്തണമെന്ന് കെജിഎസിന്റെ ആവശ്യമുണ്ടായി. സര്‍വേ നമ്പരുകളുടെഅടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടു കാരണം പിന്‍വലിക്കല്‍വൈകി.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ അനുമതികള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണംആരംഭിച്ചിട്ടുള്ളതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.അനുമതി പിന്‍വലിക്കുന്നതിനൊപ്പംആറന്മുളയിലെ മൂന്നു വില്ലേജ് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ വ്യവസായമേഖലാ പ്രഖ്യാപനവും പിന്‍വലിക്കുമെന്ന് കോടതിയെഅറിയിച്ചിട്ടുണ്ട്. 2010 സെപ്റ്റംബര്‍ എട്ടിന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്ആറന്മുള വിമാനത്താവളത്തിന് ഉപാധികളോടെ അംഗീകാരം നല്‍കിയത്.നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി സ്വന്തമായി സ്ഥലം കണ്ടെത്തി വിമാനത്താവളം സ്ഥാപിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭൂസംരക്ഷണനിയമം, നീര്‍ത്തട സംരക്ഷണ നിയമം എന്നിവയെല്ലാംബാധകമായിരുന്നു. എന്നാല്‍ നിയമവും ചടങ്ങളും സംരംഭകന് ലംഘിച്ചതായി ഇതിനോടകം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനുമുന്നിലുണ്ട്. പദ്ധതിക്കുവേണ്ടി കുന്നിടിച്ചതിലും വയലും തോടുംനികത്തിയതിലും നിയമലംഘനമുണ്ടെന്നും വ്യക്തമായിരുന്നു. പദ്ധതിക്കു ഭൂമിവാങ്ങിയതിലും നികത്തിയതിലും ക്രമക്കേടു ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാകളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി വ്യവസ്ഥയുടെ നഗ്നമായ ലംഘനമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെഅടിസ്ഥാനത്തില്‍ വിമാനത്താവളം പ്രദേശം മിച്ചഭൂമിയായിപ്രഖ്യാപിക്കാനുള്ള നിര്‍ദേശം താലൂക്ക് ലാന്‍ഡ്ബോര്‍ഡ് പരിഗണനയിലാണ്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയുടെ അനുമതി പിന്‍വലിക്കാനാകുമെന്നാണ് നിയമവകുപ്പിന്റെ ഉപദേശം. മുഖ്യമന്ത്രി അനുമതി നല്കിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ഉത്തരവിറക്കിയാല്‍ മാത്രം മതിയാകും. ഇതോടെ ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രാവര്‍ത്തികമാകില്ലെന്ന് ഉറപ്പായതോടെ മുടക്കുമുതല്‍ എങ്ങനെ തിരികെ പിടിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: